Trending Now

ഡയാലിസിസ് ടെക്‌നീഷ്യൻ താത്കാലിക നിയമനം

Spread the love

 

ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.പേരൂർക്കട ജില്ലാ മാതൃകാശുപത്രിയിൽ ആണ് നിയമനം . സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും കരസ്ഥമാക്കിയ ഡയാലിസിസ് ടെക്‌നീഷ്യൻ ഡിഗ്രി/ഡിപ്ലോമയാണ് യോഗ്യത.

പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ലഭിച്ചവർ ആയിരിക്കണം, പ്രായപരിധി 18നും 40നും മദ്ധ്യേയായിരിക്കണം. പ്രതിദിനം 500 രൂപയാണ്. താത്പര്യമുളളവർ 29ന് ഉച്ചയ്ക്ക് 12ന് മുൻപ് അപേക്ഷയും സർട്ടിഫിക്കറ്റിന്റെ അറ്റസ്റ്റഡ് പകർപ്പും ആശുപത്രിയിലെ ഓഫീസിൽ എത്തിക്കണം. 30ന് ഉച്ചയ്ക്ക് രണ്ടു മുതൽ ആശുപത്രിയിലെ കോൺഫറൻസ് ഹാളിൽ വച്ച് നേരിട്ടുളള കൂടിക്കാഴ്ച ഉണ്ടായിരിക്കും. കൂടിക്കാഴ്ച സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാകണം.

error: Content is protected !!