Trending Now

ജാഗ്രതാ നിര്‍ദേശം: കക്കാട്ടാറില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാം

Spread the love

 

കോന്നി വാര്‍ത്ത : കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ (മഞ്ഞ അലര്‍ട്ട്) മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ഏത് സമയത്തും മണിയാര്‍ ബാരേജിന്റെ അഞ്ചു ഷട്ടറുകളും 50 സെന്റീ മീറ്റര്‍ എന്ന തോതില്‍ ഇന്ന്(29/10/2020 വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടിനു ശേഷം ഉയര്‍ത്തേണ്ടതായി വന്നേക്കാം.
ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നതു കാരണം കക്കാട്ടാറില്‍ 80 സെന്റീ മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പാ നദിയുടേയും തീരത്ത താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി,കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!