മലയാലപ്പുഴ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

Spread the love

 

കോന്നി വാര്‍ത്ത : സപ്ലൈകോയുടെ മലയാലപ്പുഴ മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തിയതിന്‍റെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. നിത്യോപയോഗ സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ യഥേഷ്ടം തെരഞ്ഞെടുക്കാവുന്ന നിലയിലാണ് സൂപ്പര്‍ മാര്‍ക്കറ്റ് ക്രമീകരിച്ചിട്ടുള്ളത്.

തോട്ടം മേഖലയിലടക്കം ധാരാളം സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശമാണ് മലയാലപ്പുഴ. ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിന് മുന്‍ഗണന നല്‍കിയാണ് സൂപ്പര്‍ മാര്‍ക്കറ്റായി മാവേലി സ്റ്റോറിനെ ഉയര്‍ത്താന്‍ തീരുമാനിച്ചത്.
അഡ്വ.കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ. ജയലാല്‍ ആദ്യവില്‍പന നടത്തി. പഞ്ചായത്തംഗങ്ങളായ കെ.ജി. പ്രമീള, രാജേഷ് മോളുത്തറ, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ മലയാലപ്പുഴ മോഹനന്‍, വി. മുരളീധരന്‍, ലോക്കല്‍ സെക്രട്ടറി ഒ.ആര്‍. സജി, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി, ലോക്കല്‍ സെക്രട്ടറി വെട്ടൂര്‍ മജീഷ്, ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ബിജെപി മണ്ഡലം പ്രസിഡന്റ് ജി. മനോജ്, ജില്ലാ സപ്ലൈ ഓഫീസര്‍ ജി. മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.