Trending Now

ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Spread the love

 

കോന്നി വാര്‍ത്ത : വനിത ശിശു വികസന വകുപ്പിന് കീഴിലുളള ന്യൂട്രീഷന്‍ മിഷന്‍ (സമ്പുഷ്ട കേരളം) പദ്ധതിയില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ഐ.സി.ഡി.എസ് ഓഫീസുകളിലേക്ക് ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി ന്യൂട്രീഷന്‍ /ഫുഡ് സയന്‍സ് /ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ക്ലിനിക്ക്/ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. ഹോസ്പിറ്റല്‍ എക്സ്പീരിയന്‍സ് / എക്സ്പീരിയന്‍സ് ഇന്‍ ഡയറ്റ് കൗണ്‍സിലിംഗ് /ന്യൂട്രീഷണല്‍ അസെസ്മെന്റ് /പ്രഗ്‌നന്‍സി ആന്‍ഡ് ലാക്ടേഷന്‍ കൗണ്‍സിലിംഗ് /തെറാപ്യൂട്ടിക് ഡയറ്റ്സ് എന്നിവയില്‍ 2015 സെപ്റ്റംബര്‍ ഒന്നിന് ശേഷം ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി 2020 ഒക്ടോബര്‍ 31 ന് 45 വയസ് കവിയരുത്. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അനബന്ധ രേഖകള്‍ സഹിതം നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭിക്കത്തക്ക വിധത്തില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍, കാപ്പില്‍ ആര്‍ക്കേഡ്, ഡോക്ടേഴ്സ് ലെയിന്‍, പത്തനംതിട്ട 689 645 എന്ന വിലാസത്തില്‍ അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ ലൈന്‍ ഇന്റ ര്‍വ്യൂ നടത്തും. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോം ലഭിക്കുന്നതിനും https://drive.google.com/drive/folders/1NxD7tyZSgd39Td5ccPSKYpsltAOnWqUE?usp=sharing ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍ : 8330861819.

error: Content is protected !!