Trending Now

സി.എം.പി അരവിന്ദാക്ഷൻ പക്ഷത്തിന്‍റെ ചിഹ്നം മരവിപ്പിച്ചു

Spread the love

 

കോന്നി വാര്‍ത്ത : സി.എം.പി അരവിന്ദാക്ഷൻ പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ടെലിവിഷൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു.
സി.എം.പി അരവിന്ദാക്ഷൻ പക്ഷത്തിലെ എം.അജിബും എം.വി.രാജേഷും തമ്മിൽ ടെലിവിഷൻ ചിഹ്നം അനുവദിക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ച് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ വി.ഭാസ്‌ക്കരൻ ഉത്തരവ് പുറപ്പെടുവിച്ചത്.
വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായ് കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള സ്വതന്ത്ര ചിഹ്നങ്ങൾ ലഭിക്കുന്നതിന് രണ്ടു പക്ഷക്കാർക്കും അപേക്ഷ നൽകാം.
എം.അജീബ് നൽകിയ പരാതിയിൽ എതിർകക്ഷിയായ എം.വി.രാജേഷിന്റെ വാദം കേട്ടതിനു ശേഷമാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

error: Content is protected !!