Trending Now

ജില്ലയില്‍ ഇന്ന് പട്ടയ വിതരണം നടക്കും

Spread the love

ജില്ലയിലെ ആറു വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (നവംബര്‍ 4 ന്‌ ഉച്ചയ്ക്ക് 12ന്) വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. അങ്ങാടിക്കല്‍, കലഞ്ഞൂര്‍, കൂടല്‍, ചേത്തക്കല്‍, കൊല്ലമുള, നിരണം എന്നീ വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വിലേജ് ഓഫീസുകളായി മാറ്റുന്നത്. കളക്ടറേറ്റില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പട്ടയ വിതരണവും നടത്തും.
റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി കെ.രാജു, ആന്റോ ആന്റണി എംപി, എം എല്‍ എ മാരായ മാത്യു ടി തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കെ.യു.ജനീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

error: Content is protected !!