Trending Now

ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലം

Spread the love

 

konnivartha.com @ joychenputhukulam ,New York City

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത്. രണ്ടിടത്ത് നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേട്ടം. ഇന്‍ഡ്യാനയിലും കെന്റക്കിയിലുമാണ് ട്രംപ് വിജയിച്ചത്. 13 സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നിലാണ്.

 

രണ്ട് സംസ്ഥാനങ്ങള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പമാണ് . വെര്‍ജിനീയയിലും വെര്‍മണ്ടിലും ബൈഡന്‍ വിജയിച്ചു. ജോര്‍ജിയയില്‍ ഫലം മാറിമറിയുന്നു.ഇത്തവണ ഒഹയോ, ടെക്‌സാസ്, ഫ്‌ളോറിഡ, ജോര്‍ജ്ജിയ സംസ്ഥാനങ്ങളിലെ വോട്ടുകള്‍ നിര്‍ണായകമാണ്. ട്രംപും ബൈഡനും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന ഇവിടങ്ങളിലെ ഫലസൂചന പ്രസിഡന്റിനെ തീരുമാനിക്കുന്നതില്‍ പ്രധാനമാണ്.

 

ഇത്തവണ പോളിംഗ് വര്‍ദ്ധിച്ചിട്ടുണ്ട്. പത്ത് കോടിയോളം ആളുകള്‍ ഇന്റര്‍നെറ്റ്,? തപാല്‍ വോട്ട് തുടങ്ങിയ ഏര്‍ലി വോട്ടിംഗ് സൗകര്യം ഉപയോഗിച്ച് വോട്ട് ചെയ്തുകഴിഞ്ഞു. ഇതില്‍ ഭൂരിഭാഗവും ജോ ബൈഡന് അനുകൂലമാണെന്നാണ് വിലയിരുത്തുന്നത്. ഈ വോട്ടുകള്‍ എണ്ണിത്തീരാന്‍ ദിവസങ്ങളെടുക്കും. അന്തിമ ഫലം പ്രഖ്യാപിക്കാന്‍ ഒരാഴ്ചയോളം വേണ്ടിവരും.

 

error: Content is protected !!