Trending Now

വനിത സെക്യൂരിറ്റി ഗാർഡ് നിയമനം

Spread the love

 

തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ സെക്യൂരിറ്റി ഗാർഡ് (വനിതകൾ മാത്രം) തസ്തികയിൽ രണ്ട് താൽകാലിക ഒഴിവുണ്ട്. എട്ടാം ക്ലാസ് യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. വൈകിട്ട് അഞ്ചു മുതൽ രാവിലെ ഒൻപതുവരെയാണ് ജോലിയുടെ സമയക്രമം. 2020 ഒക്‌ടോബർ എട്ടിന് 18-41 നും മധ്യേ പ്രായമുള്ളവരായിരിക്കണം. ശമ്പളം പ്രതിമാസം 8,000 രൂപ. വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർഥികൾ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 18നു മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

error: Content is protected !!