Trending Now

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ്; പെരുനാട് ,കട്ടപ്പന പോലീസ് അറസ്റ്റ് രേഖപ്പെടുത്തി

Spread the love

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് റാന്നി പെരുനാട് സ്റ്റേഷനിലുള്ള കേസുകളിൽ പ്രതികളെ കോടതി അനുമതിയോടെ അറസ്റ്റ് ചെയ്തു.ജയിലിൽനിന്ന്‌ റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി അനുമതിയോടെ ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കട്ടപ്പന പോലീസും റാന്നിയിൽ എത്തിയിരുന്നു. രണ്ട് കേസുകളിലായി 38.82 ലക്ഷത്തിന്‍റെ തട്ടിപ്പുകേസാണ് ഇവരുടെ പേരിൽ കട്ടപ്പനയിലുള്ളത്.

പോപ്പുലർ ഫിനാൻസ് എം.ഡി. തോമസ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിയ ആൻ തോമസ്, റീനു മറിയം തോമസ്, റീബ മേരി തോമസ് എന്നിവരെയാണ് റാന്നി പെരുനാട് പോലീസ് ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തിയത്. തോമസ് ഡാനിയേലിനെ മാവേലിക്കര സബ് ജയിലിൽനിന്നും മറ്റുള്ളവരെ അട്ടക്കുളങ്ങരയിൽനിന്നുമാണ് പോലീസ് കോടതി ഉത്തരവിനെ തുടർന്ന് ഏറ്റുവാങ്ങിയത്. 24 കേസുകളിലായി അഞ്ച് കോടിയലധികം രൂപയുടെ തട്ടിപ്പ് കേസുകളാണ് പെരുനാട്ടിലുള്ളത് .

error: Content is protected !!