Trending Now

അരുവാപ്പുലം ബാങ്കില്‍ മെമ്പേഴ്സ് മ്യൂച്വൽ ബെനിഫിറ്റ് ഫണ്ട് തുടങ്ങും

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായവരെ സഹായിക്കുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്‍റെ നാല് ശാഖകൾ വഴി അഞ്ച് ലക്ഷം, പത്ത് ലക്ഷം സലയുള്ള നൂറു മാസം വരെയുള്ള മെമ്പേഴ്സ് മ്യൂച്വൽ ബെനിഫിറ്റ് ഫണ്ട് ഉടൻ ആരംഭിക്കുന്നതിന് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.

സ്വർണ്ണപ്പണയം അഞ്ച് ലക്ഷം രൂപവരെ ലഭിക്കും.ബാങ്ക് പ്രസിഡൻറ് കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു.രഘുനാഥ് ഇടത്തിട്ട, വിജയവിൽസൺ, കെ പി . നസീർ, ജോജു വർഗീസ്, മോനിക്കുട്ടി ദാനിയേൽ, അനിത എസ്സ് കുമാർ,കെ പി . പ്രഭാകരൻ, റ്റി . ശ്യാമള മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു.

error: Content is protected !!