Trending Now

കരുതലിനൊരു കൈത്താങ്ങ്

Spread the love

 

ജൂനിയർ റെഡ്ക്രോസ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 11 ഉപജില്ലകളിലെ സ്കൂളുകളിൽ നിന്നായി 15000 മാസ്കുകൾ ശേഖരിച്ച് വിതരണം ചെയ്യുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കുട്ടികളെ സ്വയം പരിശീലിപ്പിക്കുകയും മറ്റുളളവരെ ബോധവാന്മാരാക്കുകയും ചെയ്യുന്ന ജെ.ആർ.സി പ്രോജക്ടാണ് കരുതലിനൊരു കൈത്താങ്ങ്.

ഓരോ ജൂനിയർ റെഡ് ക്രോസ് കേഡറ്റും പത്ത് മാസ്ക്കുകൾ വീതം സ്വയം തയ്യാറാക്കിയാണ് ഈ പദ്ധതിയിൽ പങ്കാളികളായത്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജെ.ആർ.സി.കേഡറ്റുകളിൽ നിന്ന് ശേഖരിച്ച മാസ്കുകൾ, സോപ്പ്, സാനിറ്റെസർ എന്നിവ ജില്ലയിലെ വിവിധ കോളനികൾ, ആരോഗ്യ കേന്ദ്രങ്ങൾ, കോവി ഡ് കെയർ സെന്ററുകൾ, എന്നിവ കേന്ദ്രീകരിച്ച് വിതരണം ചെയ്യും.

ജില്ലാ തല മാസ്ക് വിതരണ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.കെ.ഹരിദാസ് നിർവഹിച്ചു. ഇൻഡ്യൻ റെഡ്ക്രോസ് സൊസൈറ്റി പത്തനംതിട്ട ജില്ലാ ചെയർമാൻ മോഹൻ ജെ. നായർ അധ്യക്ഷനായിരുന്നു. ചടങ്ങിൽ ജെ.ആർ.സി ജില്ലാ കോർഡിനേറ്റർ പ്രവീൺ കുമാർ . സി , പ്രസിഡന്റ് ശ്രീജ.പി, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.

2019 – 2020 അധ്യയന വർഷത്തെ പ്രവർത്തന മികവുകൾ വിലയിരുത്തി ജില്ലയിലെ ഏറ്റവും മികച്ച യൂണിറ്റായി തെരഞ്ഞെടുത്ത നരിയാപുരം സെന്റ് പോൾസ് ഹൈസ്കൂളിലെ കൗൺസിലർ തോമസ് മാത്യു ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.കെ.ഹരിദാസിൽ നിന്ന് മെമന്റോ ഏറ്റുവാങ്ങി.

error: Content is protected !!