കോവിഡ് സാഹചര്യം കൂടുതല്‍ മോശത്തിലേക്ക്

Spread the love

 

കോവിഡ് സാഹചര്യം കൂടുതല്‍ മോശമായെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു . കടുത്ത നടപടികള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയം മറന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി . കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന കൃത്യമായ മാര്‍ഗ നിര്‍ദേശം പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യത ഉണ്ട് .എന്നാല്‍ മാര്‍ഗരേഖ നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തുന്നെന്ന് കോടതി നിരീക്ഷിച്ചു.
80 ശതമാനം പേരും മാസ്‌കുകള്‍ ധരിക്കുന്നില്ല. ചിലരാകട്ടെ താടിയിലാണ് മാസ്‌കുകള്‍ ധരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.ഇത് തികഞ്ഞ അനാസ്ഥയാണ് .
കേരളത്തില്‍ നടക്കുന്ന എല്ലാ കോവിഡ് മരണങ്ങളും കണക്കില്‍പ്പെടുത്തുണ്ടെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു.

error: Content is protected !!