Trending Now

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ പരാതി

Spread the love

 

പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരവധി ഉപഭോക്താക്കള്‍ ബാങ്കിന്‍റെ ഓണ്‍ലൈന്‍ ഇടപാടുകള്‍ പരാജയപ്പെടുന്നതായി പരാതികളുമായി രംഗത്ത്. സാങ്കേതിക തകരാര്‍ എന്ന സന്ദേശം എഴുതി കാണിക്കുന്നതിനാല്‍ എസ്ബിഐയുടെ യോനോ ആപ്ലിക്കേഷനില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് ചില ഉപഭോക്താക്കള്‍ അറിയിച്ചു .
#SBI, #StateBankofIndia, #സ്റ്റേറ്റ്ബാങ്ക്ഓഫ്ഇന്ത്യ

ഇപ്പോഴും നിരവധി പേര്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. നാലോ അഞ്ചോ ശ്രമങ്ങള്‍ നടത്തിയിട്ടും ഓണ്‍ലൈനായി പണം അയയ്ക്കാന്‍ കഴിഞ്ഞില്ല .

മറ്റ് ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്കും എസ്ബിഐ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പണം അയയ്ക്കുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. മൊബൈല്‍ ആപ്ലിക്കേഷനായ യോനോയിലാണ് തകരാര്‍ കാണിക്കുന്നത്. ഓണ്‍ലൈന്‍ ഇടപാടുകളില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി നിരവധി എസ്ബിഐ ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.

 

error: Content is protected !!