
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പോളിംഗ് തുടങ്ങി . . മധ്യ കേരളത്തിലെ നാലു ജില്ലകളും വയനാടുമാണ് ഇന്ന് വിധിയെഴുതുക. രാവിലെ ആറുമണിക്ക് തന്നെ മോക്പോളിംഗ് ആരംഭിച്ചു . കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കോട്ടയം ,എറണാകുളം, തൃശൂര്‍, പാലക്കാട് ,വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.