റീപോളിംഗ് നടത്തും

Spread the love

 

ഡിസംബർ എട്ടിന് ആലപ്പുഴ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കാട്ടൂർ കിഴക്ക് വാർഡിലെ സർവോദയപുരം സ്മാൾ സ്‌കെയിൽ കയർ മാറ്റ് പ്രൊഡ്യൂസർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലെ രണ്ടാം നമ്പർ പോളിംഗ് സ്‌റ്റേഷനിൽ നടന്ന തിരഞ്ഞെടുപ്പ് അസാധുവാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. വോട്ടെടുപ്പിൽ ഈ പോളിംഗ് സ്‌റ്റേഷനിലെ വോട്ടിംഗ് യന്ത്രത്തിലെ സാങ്കേതിക തകരാറു കാരണം അതിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ലെന്ന് വരണാധികാരി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. ഡിസംബർ 14 ന് ഈ പോളിംഗ് ബൂത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഡിസംബർ 16ന് വോട്ടെണ്ണൽ നടക്കും.

Related posts