Trending Now

പി.എസ്.സി പരീക്ഷ; ജില്ല മാറ്റാന്‍ അവസരം

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പൊതു പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് കണ്‍ഫര്‍മേഷന്‍ നല്‍കിയ പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷയെഴുതേണ്ടതായ ജില്ല, എന്നിവയില്‍ മാറ്റം വരുത്താന്‍ അവസരം.

 

ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ യൂസര്‍ ഐ.ഡി, മൊബൈല്‍ ഫോണ്‍ നമ്പര്‍, മാറ്റം വേണ്ട ചോദ്യപേപ്പര്‍ മാധ്യമം, മാറ്റം വരുത്തേണ്ട ജില്ല എന്നീ വിവരങ്ങള്‍ ഉള്‍പ്പെടെ ഈ മാസം 21 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ജില്ലാ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. 21 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!