Trending Now

ജോലി ഒഴിവ്

Spread the love

ജോലി ഒഴിവ്

ഇന്റര്‍വ്യൂ

മെഴുവേലി ഗവ. വനിത ഐടിഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഡിസംബര്‍ 24ന് രാവിലെ 11ന് ഐടിഐയില്‍ വച്ച് ഇന്റര്‍വ്യൂ നടത്തും.
ഈ ട്രേഡില്‍ എന്റ്റിസിയും മൂന്നു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍ എസിയും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജിയില്‍ ഡിപ്ലോമയും രണ്ടു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവും ഉളള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468 2259952 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

ഇന്റര്‍വ്യൂ

മെഴുവേലി ഗവ. വനിത ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഡിസംബര്‍ 24ന് രാവിലെ 11ന് ഐടിഐയില്‍ വച്ച് ഇന്റര്‍വ്യൂ നടത്തും.
ഈ ട്രേഡില്‍ എന്റ്റിസിയും മൂന്നു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍എസിയും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ഓഫിസുമായി നേരിട്ടോ 0468 – 2259952 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

ഇന്റര്‍വ്യു

മെഴുവേലി ഗവ.വനിത ഐടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവ് നികത്തുന്നതിനായി ഡിസംബര്‍ 24ന് രാവിലെ 11ന് ഐ ടി ഐയില്‍ വച്ച് ഇന്റര്‍വ്യു നടത്തും.
എംബിഎ അല്ലെങ്കില്‍ ബിബിഎയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദവും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രി/ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും 12 ാം ക്ലാസ് ലെവല്‍ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍സ് സ്‌കില്‍സും യോഗ്യതയുളളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ 0468-2259952, എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

error: Content is protected !!