Trending Now

ക്ഷേത്രങ്ങളില്‍ സ്റ്റേജ് പ്രോഗ്രാമുകൾക്കുള്ള നിയന്ത്രണം നീക്കി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളിലെ  ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്.സ്റ്റേജ് പ്രോഗ്രാമുകൾക്കുള്ള നിയന്ത്രണമാണ് നീക്കിയത്. ക്ഷേത്രകലകൾക്ക് വിലക്ക് ബാധകമല്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണ് തീരുമാനം.

ആചാരപരമായി നടത്തുന്ന ക്ഷേത്രകലകൾ നടത്തുന്നതിന് വിലക്കുണ്ടാകില്ല. എന്നാൽ കൊവിഡ് മാനണ്ഡങ്ങൾ പൂർണമായി പാലിക്കണം. സ്റ്റേജ് പരിപാടികൾ അതത് പ്രദേശത്തെ പൊലീസ് അധികൃതരുടെ കൂടി അനുമതി വാങ്ങി കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ടായിരിക്കണം നടത്തേണ്ടത്.കലാകാരൻമാരുടെ സംഘടന നൽകിയ പരാതിയിലാണ് നടപടി.

error: Content is protected !!