• [email protected]
  • Editorial Diary
  • Real Estate
  • Movies
  • Reviews
  • Grievance Redressal
  • Advertisement Tariff
Menu
  • Home
  • Jobs
  • Digital Diary
  • Entertainment
  • Healthy
  • Information
  • Travelogue
  • News Diary
    • Handbook
  • Election
  • Live

Pages

  • [email protected]
  • Editorial Diary
  • Real Estate
  • Movies
  • Reviews
  • Grievance Redressal
  • Advertisement Tariff

Categories

  • Home
  • Jobs
  • Digital Diary
  • Entertainment
  • Healthy
  • Information
  • Travelogue
  • News Diary
  • Election
  • Live
Trending Now
  • 3 ബെഡ്‌റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
  • പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു ( 27 ലക്ഷം രൂപ മുതല്‍)
  • വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
  • കോന്നിയില്‍ സബ്‌സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
  • കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
  • കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
  • കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
Entertainment Diary

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും

News Editor — ജനുവരി 7, 2021 add comment
Spread the love

 

കോന്നി വാര്‍ത്ത : ഫെബ്രുവരി ഏഴ് മുതല്‍ 14 വരെ നടക്കുന്ന അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് കോവിഡ് പശ്ചാത്തലത്തില്‍ ഒരു സമയം 200 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താന്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്ന ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു.

മറ്റു രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പരിഷത്തില്‍ പങ്കെടുക്കുന്നവര്‍ ക്വാറന്‍ന്റൈനില്‍ കഴിഞ്ഞതിന് ശേഷമേ പരിഷത്തിന് എത്താവു. പരിഷത്ത് നഗറില്‍ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും ഉറപ്പുവരുത്തും.

നവീകരണം നടക്കുന്ന കുമ്പനാട്- ചെറുകോല്‍ റോഡിന്റെ നിര്‍മാണം പരിഷത്ത് നടക്കുന്നതിന് മുമ്പായി പൂര്‍ത്തിയാക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗത്തിന് നിര്‍ദേശം നല്‍കി. ശാരീക അകലം പാലിക്കുന്നതിനും മാലിന്യ നിര്‍മാര്‍ജനത്തിനും ക്രമീകരണങ്ങള്‍ ഉണ്ടാകും. പരിഷത്ത് നഗറില്‍ വിവിധ സ്ഥലങ്ങളില്‍ സാനിറ്റൈസിംഗ് കിയോസ്‌ക്കുകളും, കൈകള്‍ വൃത്തിയാക്കുന്നതിനുള്ള സൗകര്യവും ക്രമീകരിക്കും. പരിഷത്ത് നഗറില്‍ മാസ്‌ക്കുകള്‍ നിക്ഷേപിക്കുന്നതിനായി പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കും.

പരിഷത്ത് നഗറിലെ താല്‍ക്കാലിക പാലത്തിന്റെ സുരക്ഷ മേജര്‍ ഇറിഗേഷന്‍ വകുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തും. പരിഷത്ത് നഗറിലേക്ക് ഉള്‍പ്പടെയുള്ള എല്ലാ റോഡുകളും പൊതുമരാമത്ത് (നിരത്ത് വിഭാഗം)പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തും. പരിഷത്ത് നഗറില്‍ ആരോഗ്യ വകുപ്പ് ഫസ്റ്റ് എയിഡ് ടീമിനെ നിയോഗിക്കും. കേരള വാട്ടര്‍ അതോറിറ്റി പരിഷത്ത് നഗറില്‍ 24 മണിക്കൂറും കുടിവെള്ള ലഭ്യത ഉറപ്പാക്കും. കെഎസ്ഇബി അയിരൂരും, ചെറുകോല്‍പ്പുഴയിലും, സമീപപ്രദേശങ്ങളിലും വൈദ്യുതി വിതരണം ഉറപ്പാക്കും.

കെ.എസ്.ആര്‍.ടി.സി ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തും. അയിരൂര്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്തുകള്‍ പരിഷിത്ത് നഗറിന് സമീപം വഴിവിളക്കുകള്‍ കെഎസ്ഇബിയുമായി ചേര്‍ന്ന് പ്രവര്‍ത്തനക്ഷമമാക്കും. കൂടാതെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും, താല്‍ക്കാലിക ശുചിമുറികള്‍ സ്ഥാപിക്കുകയും, റോഡ് സൈഡിലുള്ള അനധികൃത കച്ചവടം ഒഴിപ്പിക്കുകയും ചെയ്യും. പാര്‍ക്കിംഗ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം, കോവിഡ് പ്രോട്ടോക്കോള്‍ പാലനം എന്നിവയ്ക്കുള്ള നടപടികള്‍ പോലീസ് സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പരിഷത്ത് നഗരിയില്‍ അഗ്‌നിശമനസേനയുടെ സേവനമുണ്ടാകും.

പരിഷത്ത് നഗറിലും, പരിസരപ്രദേശങ്ങളിലും വ്യാജമദ്യ വില്‍പന, നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ തടയുന്നതിനുള്ള നടപടികള്‍ എക്‌സൈസ് വകുപ്പ് സ്വീകരിക്കും.
പരിഷത്ത് നഗറിലെ പന്തലിലെ താല്‍ക്കാലിക വൈദ്യുതീകരണ ജോലികള്‍ പരിശോധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉറപ്പുവരുത്തും. പരിഷത്തിനോട് അനുബന്ധിച്ച് പമ്പാ നദിയില്‍ ഉണ്ടാകുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുവെന്നുള്ളത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉറപ്പാക്കും.
പരിഷത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവല്ല സബ് കളക്ടര്‍ ചേതന്‍കുമാര്‍ മീണയെ കോ-ഓര്‍ഡിനേറ്ററായും, റാന്നി തഹസീല്‍ദാര്‍ നവീന്‍ ബാബുവിനെ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററായും നിയോഗിച്ചു. യോഗത്തില്‍ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്‍, ഡി.എം.ഒ ( ആരോഗ്യം) ഡോ. എ.എല്‍. ഷീജ, അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍, സെക്രട്ടറി എ.ആര്‍. വിക്രമന്‍പിള്ള, വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Cherukolpuzha Hindu Parishad will follow the Kovid protocol ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും
facebook
facebook
facebook
whatsapp
whatsapp
whatsapp
facebook
whatsapp
Youtube
Signals

Weather News

  • നേരിയ മഴയ്ക്ക് സാധ്യത(10/11/2025 )

    നേരിയ മഴയ്ക്ക് സാധ്യത(10/11/2025 )

  • മഴയ്ക്ക് സാധ്യത ( 05/11/2025 )

    മഴയ്ക്ക് സാധ്യത ( 05/11/2025 )

  • കടലാക്രമണത്തിന് സാധ്യത:സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

    കടലാക്രമണത്തിന് സാധ്യത:സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

  • മോൻതാ’ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു:അറബിക്കടലിൽ തീവ്ര ന്യൂനമർദം

    മോൻതാ’ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു:അറബിക്കടലിൽ തീവ്ര ന്യൂനമർദം

  • അഞ്ച് ജില്ലകളില്‍ മഴയ്ക്ക് സാധ്യത : മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു (29/10/2025 )

    അഞ്ച് ജില്ലകളില്‍ മഴയ്ക്ക് സാധ്യത : മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു (29/10/2025 )

Updates

  • 3 ബെഡ്‌റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി

    3 ബെഡ്‌റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി

  • പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു ( 27 ലക്ഷം രൂപ മുതല്‍)

    പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു ( 27 ലക്ഷം രൂപ മുതല്‍)

  • വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്

    വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്

  • കോന്നിയില്‍ സബ്‌സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം

    കോന്നിയില്‍ സബ്‌സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം

  • കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:konnivartha@gmail.com phone/WhatsApp : 8281888276

    കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276

സ്വാഗതം www.konnivartha.com ( konni first internet media )
ജന നന്മയില്‍ അധിഷ്ഠിതമായ ജനകീയ വാര്‍ത്തകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം
www.konnivartha.com ( konni first internet media )
കോന്നി വാര്‍ത്ത ഡോട്ട് കോം / വാര്‍ത്തകള്‍ ,അറിയിപ്പുകള്‍
https://www.konnivartha.com/ (ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ )
online news portal
കോന്നി വാര്‍ത്ത ഫേസ് ബുക്ക് പേജിലേക്ക് സ്വാഗതം
https://www.facebook.com/www.konnivartha   
കോന്നി വാര്‍ത്ത ഹെല്‍ത്തി ഫാമിലി ഫേസ് ബുക്ക് ഗ്രൂ പ്പിലേക്ക് സ്വാഗതം
https://www.facebook.com/konnivarthahealth 
കോന്നി വാര്‍ത്ത എഫ് എം ഫേസ് ബുക്ക്
https://www.facebook.com/KONNIFM  
കോന്നി വാര്‍ത്ത ഗ്രൂപ്പിലേക്ക് സ്വാഗതം
https://www.facebook.com/groups/2173110959467502
കോന്നി വാര്‍ത്ത റിയല്‍ എസ്റ്റേറ്റ് ഫേസ് ബുക്ക് പേജ്
https://www.facebook.com/konnirealestate    

കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
https://chat.whatsapp.com/LlmyXk9jVuaFyJuDJqvD9a

കോന്നി വാര്‍ത്തയിലേക്ക് സ്വാഗതം
https://chat.whatsapp.com/BlaOLg1MhYpAvKi7Twq7A4

കോന്നി വാര്‍ത്ത ന്യൂസ്‌ ബ്യൂറോയിലേക്ക് സ്വാഗതം
https://chat.whatsapp.com/BlaOLg1MhYpAvKi7Twq7A4

കോന്നി വാര്‍ത്ത എഫ് എം റേഡിയോയിലേക്ക് സ്വാഗതം
https://chat.whatsapp.com/ItzTkkEZCl7Jko5e5OD1S7

കോന്നി വാര്‍ത്ത ഡോട്ട് കോം 219ലേക്ക് സ്വാഗതം
https://chat.whatsapp.com/DZmh3rLjvQcFBJjJPAsXZf

കോന്നി വാര്‍ത്ത ന്യൂസ്‌ ഡസ്സ്ക്കിലേക്ക് സ്വാഗതം
https://chat.whatsapp.com/DZmh3rLjvQcFBJjJPAsXZf

കോന്നി വാര്‍ത്ത വാട്സ് ആപ്പ് ചാനലിലേക്ക് സ്വാഗതം \
https://whatsapp.com/channel/0029VaDoj0w7j6g0egtvJ50k

തൊഴില്‍ അവസരങ്ങളുടെ കൃത്യമായ വിവരങ്ങള്‍ക്ക്
കോന്നി വാര്‍ത്ത ജോബ്‌ പോര്‍ട്ടലിലേക്ക് സ്വാഗതം
https://chat.whatsapp.com/I4LcHACSGHWAigRPHUZPkO

കോന്നി റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിലേക്ക് സ്വാഗതം
https://chat.whatsapp.com/Bht0zQrZBSdIExKI9r5k3Z

കോന്നി വാര്‍ത്ത ഇന്‍സ്റ്റഗ്രാം പേജിലേക്ക് സ്വാഗതം
https://www.instagram.com/konnivartha3/?hl=en

കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഫേസ് ബുക്ക്‌ സോഷ്യൽ മീഡിയ പബ്ലിക്ക് ഗ്രൂപ്പിലേക്ക് സ്വാഗതം
https://www.facebook.com/groups/2173110959467502

കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഫേസ് ബുക്ക്‌ സോഷ്യൽ മീഡിയ പബ്ലിക്ക് ഗ്രൂപ്പിലേക്ക് സ്വാഗതം
https://www.facebook.com/groups/2173110959467502

https://t.me/konnyvartha  
കോന്നി വാര്‍ത്ത ട്വിറ്റര്‍ പേജ്
twitter : https://twitter.com/konni_vartha
കോന്നി വാര്‍ത്ത ഇന്‍സ്റ്റം ഗ്രാം
instagram: https://www.instagram.com/konni.vartha/
Signal :
കോന്നി വാർത്ത സിഗ്നൽ സോഷ്യൽ മീഡിയായിലേക്ക് സ്വാഗതം
https://signal.group/#CjQKIFLycMk7xFoTfi9Q3pGu3gqdr_s98dfsU2zXARlHlK1MEhDEwqNa72AB827NnE7Dedtw

കോന്നി വാര്‍ത്ത യു ട്യൂബ് ചാനല്‍
https://www.youtube.com/watch?v=LaqJNYWkQzc

email :[email protected]
Webmail : [email protected]
phone : 8281888276
https://www.konnivartha.com/
https://www.facebook.com/www.konnivartha

 

www.konnivartha.com
(REG: UDYAM-KL-11-0001657)
POST BOX NO: 26
KONNI (PO)
PATHANAMTHITTA (DIST)
KERALA -INDIA
PIN : 689691

© 2025 Konni Vartha - Theme by