Trending Now

കോവിഡ് വ്യാപനം: കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും

Spread the love

 

സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡയറക്ടർ ഡോ. എസ്.കെ.സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് ജില്ലകളിൽ സന്ദർശനം നടത്തും. ഇന്ന് കോട്ടയത്തും നാളെ ആലപ്പുഴയിലുമാണ് സന്ദർശനം.

കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളിൽ രോഗം പകരുന്നത് നിയന്ത്രിക്കാൻ നടപടി വേണമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചകളിൽ പരിശോധനകളുടെ എണ്ണം കുറഞ്ഞതിലെ ആശങ്കയും അറിയിച്ചിരുന്നു. മാത്രമല്ല, സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വർധനവിൻ്റെ കാരണവും കേന്ദ്ര സംഘം വിലയിരുത്തും.

error: Content is protected !!