Trending Now

വനിതാ ഹോം ഗാര്‍ഡ്; അപേക്ഷിക്കാം

Spread the love

 

കോന്നി വാര്‍ത്ത : കൊല്ലം ജില്ലയില്‍ വനിതാ ഹോം ഗാര്‍ഡുകളുടെ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

സൈനിക/അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും കേരള പൊലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, ജയില്‍, ഫോറസ്റ്റ്, എക്‌സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോം സര്‍വീസില്‍ നിന്നും വിരമിച്ച എസ് എസ് എല്‍ സി/തത്തുല്യ യോഗ്യതയുള്ള ശാരീരിക ക്ഷമതയുള്ളവരെ പരിഗണിക്കും.

വിദ്യാഭ്യാസ യോഗ്യത, സര്‍വീസില്‍ നിന്നും വിരമിച്ചതായുള്ള ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. പ്രായപരിധി 35 നും 58 നും ഇടയില്‍. അപേക്ഷകര്‍ വകുപ്പ് നടത്തുന്ന കായിക ക്ഷമതാ പരീക്ഷ വിജയിക്കണം. അപേക്ഷ ഫോമും വിശദ വിവരങ്ങളും അടുത്തുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനില്‍ ലഭിക്കും. അപേക്ഷ ജനുവരി 30 ന് വൈകിട്ട് അഞ്ചിനകംകൊല്ലം ജില്ലാ ഫയര്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 9497920062.

error: Content is protected !!