Trending Now

പ്രവാസികൾക്കും കൂടെ വിദേശത്തുള്ള കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ്

Spread the love

 

കോന്നി വാര്‍ത്ത : പ്രവാസികൾക്കും അവരോടൊപ്പം വിദേശത്തുള്ള കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ്. നോർക്ക റൂട്ടിസ് ആണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുന്നത്. പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതി എന്ന പേരിലാണ് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നത്.

18നും 60നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം കഴിയുന്നവർക്കും പരിരക്ഷ ലഭിക്കും. ഒരു വർഷത്തേക്ക് 550 രൂപ പ്രീമിയം എന്ന നിരക്കിലാണ് തുക അടയ്‌ക്കേണ്ടത്. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണ ലഭിക്കും. ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

error: Content is protected !!