Trending Now

എം. വി ജയരാജന്‍റെ നില മാറ്റമില്ലാതെ തുടരുന്നു: കടുത്ത പ്രമേഹവും രക്തസമ്മർദവും

Spread the love

 

കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി ജയരാജനന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു. രക്തത്തിൽ ഓക്സിജൻ അളവ് കുറഞ്ഞതിനാൽ സി പാപ്പ് വെന്റിലേറ്ററിൻ്റെ സഹായം തേടി. ഇത് സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.

ജയരാജന് കടുത്ത പ്രമേഹവും രക്തസമ്മർദവും ഉള്ളതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധ സംഘം വൈകിട്ടോടെ ആശുപത്രിയിലെത്തും. നിലവിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിലാണ് ജയരാജൻ.

error: Content is protected !!