Trending Now

കലഞ്ഞൂർ പഞ്ചായത്തിൽ പുതിയ പാറമട സ്ഥാപിക്കരുത് : എം എല്‍ എ

Spread the love

 

കോന്നി വാര്‍ത്ത :കലഞ്ഞൂർ പഞ്ചായത്തിൽ പുതിയ പാറമട സ്ഥാപിക്കരുതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. പാറമട തുടങ്ങാനുള്ള അപേക്ഷ ലഭിച്ചതിനെ തുടർന്ന് തെളിവെടുപ്പിനെത്തിയ പരിസ്ഥിതി സമിതി മുൻപാകെയാണ് ഇത് സംബന്ധിച്ച് എം.എൽ.എ രേഖാമൂലം കത്ത് നല്‍കിയത് .

കോന്നി നിയോജക മണ്ഡലത്തിൽ പുതിയ പാറമട അനുവദിക്കാൻ പാടില്ല എന്നത് കോന്നി താലൂക്ക് വികസന സമിതിയുടെ ഏകകണ്ഠമായ തീരുമാനമാണ് എന്നും എം.എൽ.എ കത്തിൽ പറയുന്നു.കലഞ്ഞൂർ പഞ്ചായത്ത് നാലാം വാർഡിൽ ഇഞ്ചപ്പാറയ്ക്കു സമീപമായുള്ള രാക്ഷസൻ പാറയുടെ ഒരു ഭാഗത്ത് പുതിയ പാറമട തുടങ്ങിയാൽ അത് ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും.

ജനവാസ മേഖലയിൽ പാറമട സൃഷ്ടിക്കുന്ന ആഘാതം ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കും.നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. അനിയന്ത്രിതമായ പ്രകൃതി ചൂഷണം വലിയ അപകടത്തിനു പോലും വഴിവയ്ക്കാൻ കാരണമാകും.

പരിസ്ഥിതി പ്രാധാന്യമർഹിക്കുന്ന ഈ മേഖല പൈതൃക ഭൂമിയായി സംരക്ഷിക്കപ്പെടേണ്ടതാണ്. ആയതിനാൽ ഈ മേഖലയിൽ പാറമടയ്ക്ക് അനുവാദം നല്കരുതെന്നും എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി.

error: Content is protected !!