Trending Now

മേട്രണ്‍: സ്ത്രീകള്‍ക്ക് അപേക്ഷിക്കാം

Spread the love

 

കോന്നി വാര്‍ത്ത : കേരള മീഡിയ അക്കാദമി വനിതാ ഹോസ്റ്റല്‍ മേട്രണ്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇതിനുള്ള വാക്ക്ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി എട്ടിന് രാവിലെ 11. 30ന് കാക്കനാട് മീഡിയ അക്കാദമിയില്‍ നടക്കും.

50 നും 60 നും ഇടയില്‍ പ്രായമുള്ള താല്പര്യമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രീഡിഗ്രി അടിസ്ഥാനയോഗ്യത. മുന്‍ പരിചയം അഭികാമ്യം. 24 മണിക്കൂറും ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

ഹോസ്റ്റല്‍ അടയ്ക്കുന്ന ദിവസങ്ങളില്‍ ഒഴികെ മറ്റ് അവധി ദിവസങ്ങള്‍ ലഭിക്കുന്നതല്ല. താല്പര്യമുള്ളവര്‍ പ്രായം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി എട്ടിന് മീഡിയ അക്കാദമിയില്‍ ഹാജരാകണം.

error: Content is protected !!