Trending Now

കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കാൻ നിർദേശം

Spread the love

 

 

മുൻകൂട്ടി അറിയിക്കാതെ വരാതിരുന്നാൽ അവസരം നഷ്ടമാകും
രണ്ടാംഘട്ട കോവിഡ്-19 വാക്സിനേഷൻ തുടങ്ങേണ്ട സമയം അടുത്തതിനാൽ ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിനേഷൻ വേഗത്തിലാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർദേശം നൽകി.

കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ വാക്സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈൽ സന്ദേശത്തിനനുസരിച്ച് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തണം. ചിലർ നിശ്ചയിച്ചിട്ടുള്ള ദിവസം എത്താത്തതു കാരണം മറ്റുള്ള ആരോഗ്യ പ്രവർത്തകരുടെ അവസരം കൂടി നഷ്ടമാകുന്നു.

നിശ്ചിത ദിവസം കുത്തിവയ്പ്പ് എടുക്കുന്നതിന് അസൗകര്യമുണ്ടെങ്കിൽ വിവരം വാക്സിനേഷൻ കേന്ദ്രത്തിൽ മുൻകൂട്ടി അറിയിക്കണം. ആദ്യഘട്ടത്തിൽ സർക്കാർ-സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, ആശ, അംഗൻവാടി പ്രവർത്തകർ എന്നിവരടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്. രണ്ടാംഘട്ട വാക്സിനേഷൻ ആരംഭിക്കുന്നതിന് മുമ്പ് ആരോഗ്യ പ്രവർത്തകർ എല്ലാവരും വാക്സിൻ എടുക്കണം.

error: Content is protected !!