Trending Now

കടവുകളും തീരങ്ങളും സംരക്ഷിക്കുന്നതിന് 61.66 ലക്ഷം രൂപ അനുവദിച്ചു

Spread the love

 

പമ്പയുടെയും കക്കാട്ടാറിന്റേയും 2018 ലെ മഹാ പ്രളയത്തില്‍ തകര്‍ന്ന കടവുകളും തീരങ്ങളും സംരക്ഷിക്കുന്നതിനും നദിയിലെ ഒഴുക്ക് സുഗമമാക്കുന്നതിനും 61.66 ലക്ഷം രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് രാജു ഏബ്രഹാം എംഎല്‍എ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

പ്രവൃത്തികളുടെ പേരും അവയ്ക്ക് അനുവദിച്ച തുകയും ലക്ഷത്തില്‍ ബ്രാക്കറ്റില്‍: പമ്പാനദിയില്‍ റാന്നി പഞ്ചായത്തിലെ മുണ്ടപ്പുഴ പാണ്ടി പുറത്ത് കടവ് സംരക്ഷണം (7.49 ), അയിരൂര്‍ പഞ്ചായത്തിലെ കൈലാത്ത് കടവ് (12.45 ), അയിരൂര്‍ പഞ്ചായത്തിലെ ചെറുകോല്‍പ്പുഴ നദിയില്‍ അടിഞ്ഞ എക്കല്‍ നീക്കം ചെയ്തു നദിയുടെ ഒഴുക്ക് പൂര്‍വ സ്ഥിതിയില്‍ ആക്കുന്നതിന് ( 15 ), കാട്ടൂര്‍ ക്ഷേത്ര കടവിലെ ചെളി നീക്കം ചെയ്ത് തിരുവോണത്തോണി യാത്ര സുഖമാക്കുന്നതിന് (16.52 ) കക്കാട്ടാറില്‍ മണിയാര്‍ ഡാമിന് താഴെ ഇടതുവശത്ത് തീരസംരക്ഷണം (10.20).

error: Content is protected !!