Trending Now

ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ രജിസ്ട്രേഷന്‍ ചെയ്യണം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സാഹസിക ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്കായി വിനോദ സഞ്ചാര വകുപ്പ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമ്പ്രദായം നടപ്പാക്കി.

വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലുളള വിദഗ്ധ സമിതിയുടെ നേരിട്ടുളള സുരക്ഷാ പരിശോധനയുടെ അടിസ്ഥാനത്തില്‍ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ രജിസ്ട്രേഷന്‍ നല്‍കും.

പത്തനംതിട്ട ജില്ലയില്‍ സാഹസിക ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അടക്കമുളള സ്ഥാപനങ്ങള്‍ https://www.keralaadventure.org/online-registation/, https://www.keralatourism.org/business/ എന്നീ ലിങ്കുകള്‍ വഴി അടിയന്തിരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

error: Content is protected !!