Trending Now

സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Spread the love

 

കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168, കൊല്ലം 152, കാസര്‍ഗോഡ് 117, തിരുവനന്തപുരം 116, പാലക്കാട് 88, ഇടുക്കി 46, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,838 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.05 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,21,30,151 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4355 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1862 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 180 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 228, പത്തനംതിട്ട 184, എറണാകുളം 198, കണ്ണൂര്‍ 137, കോട്ടയം 174, മലപ്പുറം 172, തൃശൂര്‍ 165, ആലപ്പുഴ 163, കൊല്ലം 148, കാസര്‍ഗോഡ് 109, തിരുവനന്തപുരം 78, പാലക്കാട് 30, ഇടുക്കി 44, വയനാട് 32 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം 2, കോട്ടയം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3753 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 193, കൊല്ലം 543, പത്തനംതിട്ട 295, ആലപ്പുഴ 317, കോട്ടയം 498, ഇടുക്കി 75, എറണാകുളം 557, തൃശൂര്‍ 241, പാലക്കാട് 57, മലപ്പുറം 265, കോഴിക്കോട് 388, വയനാട് 77, കണ്ണൂര്‍ 125, കാസര്‍ഗോഡ് 122 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 33,785 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,47,226 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,59,401 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,54,375 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5026 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 594 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 347 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ല
കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി. 11.03.2021
……………………………………………………………………….

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 206 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും, എട്ടു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും, 193 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം, എന്ന ക്രമത്തില്‍:
1.അടൂര്‍
( പന്നിവിഴ, പറക്കോട്, കണ്ണംകോട്, മൂന്നാളം) 10
2.പന്തളം
(മുടിയൂര്‍കോണം, കുരമ്പാല) 5
3.പത്തനംതിട്ട
(കുമ്പഴ, താഴേവെട്ടിപ്രം) 5
4.തിരുവല്ല
(കുറ്റപ്പുഴ, കാവുംഭാഗം, തിരുമൂലപുരം, മുത്തൂര്‍, മുണ്‍ിയപ്പളളി) 10
5.ആനിക്കാട്
(ആനിക്കാട്) 5
6.ആറന്മുള
(ഇടശ്ശേരിമല,ഇടയാറന്മുള, മാലക്കര) 5

7.അരുവാപുലം
(അരുവപ്പുലം, മുതുപേഴുങ്കല്‍, കൊക്കാത്തോട്) 3
8.അയിരൂര്‍
(കൈതകോടി,തെക്കുംങ്കല്‍, ഇടപ്പാവൂര്‍) 9
9.ചെന്നീര്‍ക്കര
(ഊന്നുകല്‍, ചെന്നീര്‍ക്കര) 2
10.ചിറ്റാര്‍
(മണക്കയം, ചിറ്റാര്‍, നീലിപിലാവ്) 5
11.ഏറത്ത്
(വടക്കടത്തുകാവ്, ചൂരക്കോട്, വയല) 4
12. ഇലന്തൂര്‍
(ഇടപ്പരിയാരം, ഇലന്തൂര്‍ ) 4

13. ഏനാദിമംഗലം
(കുറുമ്പകര, മാരൂര്‍, കുന്നിട, ഇളമണ്ണൂര്‍) 4
14. ഇരവിപേരൂര്‍
( ഈസ്റ്റ് ഓതറ, ഓതറ ) 4
15. ഏഴംകുളം
(പറക്കോട്, ഏനാത്ത് , കടിയ, നെടുമണ്‍) 5
16. എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 1
17. കടമ്പനാട്
(തുവയൂര്‍, കല്ലുകുഴി, മണ്ണടി) 4
18. കലഞ്ഞൂര്‍
(കലഞ്ഞൂര്‍, പാടം) 3
19. കല്ലൂപ്പാറ
(കടമാന്‍കുളം, കല്ലൂപ്പാറ) 5
20. കൊടുമണ്‍
(ചിരണിക്കല്‍, അങ്ങാടിക്കല്‍ സൗത്ത്) 5
21. കോയിപ്രം
(കോയിപ്രം, പൂല്ലാട്) 4
22. കോന്നി
(അട്ടച്ചാക്കല്‍, പൈയ്യനാമണ്‍, മങ്ങാരം, ആവോലിക്കുഴി) 7
23. കൊറ്റനാട്
(കൊറ്റനാട്) 1
24. കോട്ടാങ്ങല്‍
(കുളത്തൂര്‍) 1

25. കോഴഞ്ചേരി
(മേലുകര, കോഴഞ്ചേരി) 2
26. കുളനട
(ഉളളന്നൂര്‍, കുളനട) 2
27. കുന്നംന്താനം
(പാലയ്ക്കാതകിടി) 1
28. കുറ്റൂര്‍
(വെസ്റ്റ് ഓതറ, തലയാര്‍) 2
29. മലയാലപ്പുഴ
(വടക്കുപുറം) 1
30. മല്ലപ്പളളി
(മല്ലപ്പളളി വെസ്റ്റ്, മല്ലപ്പളളി നോര്‍ത്ത്) 2
31. മല്ലപ്പുഴശ്ശേരി
(കുഴിക്കാല, മല്ലപ്പുഴശ്ശേരി) 8
32. മെഴുവേലി
(മെഴുവേലി) 1
33. മൈലപ്ര
(ചീങ്കല്‍ത്തടം) 5

34. നാറാണംമൂഴി
(കക്കുടുമണ്‍, നാറാണംമൂഴി) 2
35. നാരങ്ങാനം
(നാരങ്ങാനം, കടമ്മനിട്ട) 9
36. നെടുമ്പ്രം
(നെടുമ്പ്രം) 1
37. നിരണം
(നിരണം) 4
38. പളളിക്കല്‍
(മേലൂട്, പഴകുളം, അമ്മകണ്‍കര) 8
39. പന്തളം-തെക്കേക്കര
(ഇടമാലി, പെരുംപുളിക്കല്‍, ഭഗവതിക്കുംപടിഞ്ഞാറ്, പാറക്കര) 8
40. പ്രമാടം
(പ്രമാടം) 1
41. പുറമറ്റം
(മുണ്‍ാമല) 1
42. റാന്നി
( തോട്ടമണ്‍, റാന്നി) 4
43. റാന്നി-അങ്ങാടി
(അങ്ങാടി) 1
44. റാന്നി പഴവങ്ങാടി
(മോതിരവയല്‍, ചേത്തയ്ക്കല്‍, പഴവങ്ങാടി) 6
45. റാന്നി പെരുനാട്
(പ്ലാപ്പളളി) 1

46. സീതത്തോട്
(ആങ്ങമൂഴി, കോട്ടമണ്‍പാറ) 4
47. തണ്ണിത്തോട്
(തേക്കുതോട്) 2
48. തോട്ടപ്പുഴശ്ശേരി
(മാരാമണ്‍, ചിറയിറമ്പ്, നെടുംമ്പ്രയാര്‍) 3
49. തുമ്പമണ്‍
( തുമ്പമണ്‍ ) 3

50. വടശ്ശേരിക്കര
(മണിയാര്‍, കുമ്പളാംപൊയ്ക, തലച്ചിറ) 7
51. വളളിക്കോട്
(കൈപ്പട്ടൂര്‍, വാഴമുട്ടം ഈസ്റ്റ്, ഞക്കുനിലം, നരിയാപുരം) 6

error: Content is protected !!