വിനോദ സഞ്ചാര വകുപ്പിന് പത്തനംതിട്ടയില്‍ വാഹനം വാടകയ്ക്ക് വേണം

Spread the love

 

കോന്നി വാര്‍ത്ത : വിനോദ സഞ്ചാര വകുപ്പ് പത്തനംതിട്ട ജില്ലാ ഓഫീസിന്റെ ഉപയോഗത്തിനായി ( ദീര്‍ഘദൂര മലയോര യാത്രയ്ക്ക് അനുയോജ്യമായ) ടാറ്റാ സുമോ, ടവേര, സ്‌കോര്‍പിയോ, സൈലോ, ഇന്നോവ, ബൊലേറോ തുടങ്ങി ഏതെങ്കിലും വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും എഗ്രിമെന്റ് കാലാവധി മുതല്‍ ഒരു വര്‍ഷത്തേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനം ഓടുന്ന ഓരോ മാസവും വാഹനം ഓടുന്ന കിലോ മീറ്ററിനനുസരിച്ചുള്ള തുക മാത്രമേ അനുവദിക്കൂ.

ക്വട്ടേഷന്‍ ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് ‘വിനോദ സഞ്ചാരവകുപ്പ്, പത്തനംതിട്ട ജില്ലാ ഓഫീസ് ആവശ്യത്തിന് ടാക്സി ഓടുന്നതിനുളള ക്വട്ടേഷന്‍’ എന്ന് വ്യക്തമായി രേഖപ്പെടുത്തി ഡെപ്യുട്ടി ഡയറക്ടര്‍, വിനോദസഞ്ചാരവകുപ്പ്, ജില്ലാഓഫീസ്, സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട, 689645 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ ക്വട്ടേഷനുകള്‍ എത്തിക്കണം.