Trending Now

ബിജെപിക്ക് എല്‍ഡിഎഫുമായി ഒരു ധാരണയുടേയും ആവശ്യമില്ല: കെ സുരേന്ദ്രന്‍

Spread the love

എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പോലും പരസ്പരം ധാരണയുടെ അടിസ്ഥാനത്തിലാണ് എന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ കോന്നിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു  . ബിജെപിക്ക് എല്‍ഡിഎഫുമായി ഒരു ധാരണയുടേയും ആവശ്യമില്ല. ശക്തമായി നെഞ്ചുവിരിച്ചുകൊണ്ടാണ് എല്‍ഡിഎഫിനെ നേരിടുന്നതെന്നുംകെ .  സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരായ ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്റെ വെളിപ്പെടുത്തലുകളെ തള്ളി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.സിപിഎമ്മുമായി കെ.സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ ഒത്തുകളിച്ചെന്നായിരുന്നു ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍.ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് ബാലശങ്കര്‍ അങ്ങനെ പറഞ്ഞതെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

ചെങ്ങന്നൂരില്‍ ഉചിതനായ സ്ഥാനാര്‍ഥിയെ ഞങ്ങള്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നത്. ഞങ്ങള്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ തന്നെ വേണമെന്ന് ഒരു നിര്‍ബന്ധവും പിടിച്ചിട്ടില്ല.ബാലശങ്കറിന്‌ പ്രധാനമന്ത്രിയിലും ആഭ്യന്തര മന്ത്രിയിലും വലിയ സ്വാധീനമുണ്ടെന്ന് മാധ്യമങ്ങള്‍ പറയുന്നു. പിന്നെ എനിക്കോ സംസ്ഥാന നേതൃത്വത്തിനോ എന്ത് എന്ത് ചെയ്യാന്‍ സാധിക്കും. ഞങ്ങള്‍ ഒരു പാനല്‍ അയച്ചു എന്നത് ശരിയാണ്. അതിനപ്പുറത്തേക്ക് വലിയ സ്വാധീനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് സീറ്റ് കിട്ടുമായിരുന്നു’ കെ സുരേന്ദ്രന്‍ കോന്നിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഒരു നനഞ്ഞ കടലാസിനെയാണ് നിര്‍ത്തുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെയും എല്ലാ കാലത്തും ഒരു സ്ഥാനാര്‍ഥിയെ ആണ് നിര്‍ത്തുന്നത്.

error: Content is protected !!