Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 104 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Spread the love

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 104 പേര്‍ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു; 61 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ വിദേശത്ത് നിന്നും വന്നവരും, 6 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 93 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 5 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

ക്രമനമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ, എണ്ണം
1. അടൂര്‍ 1
2. പന്തളം 5
3. പത്തനംതിട്ട 2
4. തിരുവല്ല 4
5. ആനിക്കാട് 2
6. അരുവാപ്പുലം 3
7. ചെറുകോല്‍ 1
8. ചിറ്റാര്‍ 9
9. ഏറത്ത് 4
10. ഇലന്തൂര്‍ 2
11. ഇരവിപേരൂര്‍ 5
12. ഏഴംകുളം 1
13. എഴുമറ്റൂര്‍ 1
14. കടമ്പനാട് 2
15. കടപ്ര 2
16. കലഞ്ഞൂര്‍ 6
17. കൊടുമണ്‍ 3
18. കോയിപ്രം 1
19. കോട്ടാങ്ങല്‍ 3
20. കുന്നന്താനം 1
21. കുറ്റൂര്‍ 2
22. മലയാലപ്പുഴ 2
23. മല്ലപ്പളളി 4
24. മൈലപ്ര 1
25. നിരണം 2
26. പള്ളിക്കല്‍ 4
27. പന്തളം-തെക്കേക്കര 1
28. പെരിങ്ങര 1
29. പ്രമാടം 5
30. പുറമറ്റം 2
31. റാന്നി 2
32. റാന്ന- പഴവങ്ങാടി 12
33. തണ്ണിത്തോട് 5
34. വടശ്ശേരിക്കര 2
35. വെച്ചൂച്ചിറ 1

ജില്ലയില്‍ ഇതുവരെ ആകെ 602201 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 54411 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 30.03.2021ന് രോഗബാധ സ്ഥിരീകരിച്ച ചിറ്റാര്‍ സ്വദേശിനി (48) 30.03.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
2) 28.03.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി സ്വദേശിനി (82) 30.03.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ഇന്ന് 61 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 58836 ആണ്. പത്തനംതിട്ട ജില്ലക്കാരായ 985 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 957 പേര്‍ ജില്ലയിലും, 28 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമ നമ്പര്‍ ആശുപത്രികള്‍ /സി.എഫ്.എല്‍.റ്റി.സി/ സി.എസ്.എല്‍.റ്റി.സി എണ്ണം

1. ജില്ലാ ആശുപത്രി കോഴഞ്ചേരി 59
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 12
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 49
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 1
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 12
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 4
7. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 5
8. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 5
9. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 700
10. സ്വകാര്യആശുപത്രികളില്‍ 59
ആകെ 906

ജില്ലയില്‍ 1171 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2913 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3259 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 215 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 69 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 7343 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര് , ഇന്നലെവരെ
ശേഖരിച്ചത് , ഇന്ന് ശേഖരിച്ചത്, ആകെ
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 210562 402 210964
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 194530 185 194715
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 41895 95 41990
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 7282 18 7300
6 സി.ബി.നാറ്റ് പരിശോധന 637 0 637
സര്‍ക്കാര്‍ലാബുകളില്‍ആകെശേഖരിച്ച സാമ്പിളുകള്‍ 455391 700 456091
സ്വകാര്യആശുപത്രികളില്‍ആകെശേഖരിച്ച സാമ്പിളുകള്‍ 272716 1741 274457
ആകെ സാമ്പിളുകള്‍
(സര്‍ക്കാര്‍ + സ്വകാര്യം) 728107 2441 730548

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2441 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1309 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.21 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.24 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 57 കോളുകളും, ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 127 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 290 കോളുകള്‍ നടത്തുകയും, 3 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.


District Information Officer
Pathanamthitta
0468 2222657

error: Content is protected !!