Trending Now

വാട്‌സാപ്പ് ലക്കി ഡ്രോ എന്ന പേരിൽ പുതിയ തട്ടിപ്പ്

Spread the love

 

വാട്‌സാപ്പ് ലക്കി ഡ്രോ എന്ന പേരിൽ പുതിയ തട്ടിപ്പ് നടക്കുന്നതായും ഇതില്‍ ആരും വീഴരുത് എന്നും കേരള പോലീസ് ഫേസ് ബൂക്കിലൂടെ മുന്നറിയിപ്പ് നല്‍കി . നേരത്തെയുണ്ടായിരുന്ന ലക്കി ഡ്രോ തട്ടിപ്പിൽനിന്ന് അല്പം മാറ്റി പ്രൊഫഷണൽ രീതിയിലാണ് ഇടപെടൽ. പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്‌സാപ്പും ഇന്ത്യയിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാരും ചേർന്നാണെന്നാണ് തട്ടിപ്പുകാർ പറയുന്നത്.

തട്ടിപ്പിലേക്ക് വീഴ്ത്താനായി അയച്ചു നൽകുന്നത് വാട്‌സാപ്പ് വിന്നേഴ്‌സ് സർട്ടിഫിക്കറ്റെന്ന സീലും ഒപ്പും ബാർ കോഡും ക്യൂ ആർ കോഡുമൊക്കെ രേഖപ്പെടുത്തിയതാകും സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റിൽ വിജയിയുടെ പേരും ഫോൺ നമ്പറും അടക്കം നൽകിയിരിക്കും. കൂടെ ലോട്ടറി നമ്പറും ലക്ഷങ്ങൾ സമ്മാനം ലഭിച്ചുവെന്നുള്ള വിവരവും. സമ്മാനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്പറും ലുണ്ടാകും.

വാട്‌സാപ്പ് വിന്നേഴ്‌സ് സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ക്യൂ ആർ കോഡും മറ്റും ഒരു കാരണവശാലും സ്കാൻ ചെയ്യരുത്. ഇത് കുരുക്കാണ്. വിവരങ്ങൾക്കായി സ്കാൻ ചെയ്താൽ ഫോണിലെ വിവരങ്ങൾ മുഴുവൻ ചോരുകയോ, പണം നഷ്ടമാകുകയോ ചെയ്യാൻ സാധ്യതയുണ്ട്. ഇ-മെയിൽ ഐ.ഡി. ലക്കി ഡ്രോയിൽ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായിരുന്നു ആദ്യ കാലത്തെ തട്ടിപ്പ്. പിന്നീട് ഇത് ഫോൺ നമ്പർ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായി. ഇതിന്റെ പുതിയ രൂപമാണ് വാട്‌സാപ്പ് വഴി നടക്കുന്നത്. പല വ്യക്തികളും ഇതിന്റെ സത്യാവസ്ഥ ചോദിച്ച് പോലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെടുന്നുണ്ട്. ഇത് വ്യാജമാണ് തട്ടിപ്പിൽ വീഴരുത് എന്നാണ് പോലീസ് മുന്നറിയിപ്പ് .

error: Content is protected !!