Trending Now

പന്തളം രാജകുടുംബാംഗമാണെന്ന വ്യാജേന തട്ടിയത് കോടികൾ; രണ്ട് പേർ അറസ്റ്റിൽ

Spread the love

 

പന്തളം രാജകുടുംബാംഗമാണെന്ന പേരിൽ കോടികൾ തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പന്തളം സ്വദേശി സന്തോഷ്, ഏരൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

26 കോടി രൂപയുടെ സോഫ്റ്റ്‌വെയർ സോഴ്‌സ് കോഡ് 15000 രൂപയ്ക്ക് അഡ്വാൻസ് മാത്രം നൽകി തട്ടിയെടുത്തുവെന്നാണ് കേസ്. പന്തളം രാജകുടുംബാംഗമാണെന്നും കുവൈറ്റിൽ യുഎസ് ആർമിക്ക് എക്വിപ്‌മെന്റ്‌സ് വിതരണം ചെയ്യുന്ന വ്യക്തിയാണെന്നും സ്വയം പരിജയപ്പെടുത്തിക്കൊണ്ടായിരുന്നു തട്ടിപ്പ്. നീലഗിരിയിൽ 2500 ഏക്കർ ഡിജിറ്റൽ രീതിയിൽ കൃഷി നടത്തുകയാണെന്നും കടവന്ത്രയിലെ സ്വകാര്യ സ്ഥാപന ഉടമയെ വിശ്വസിപ്പിച്ചാണ് 26 കോടി വരുന്ന സോഴ്‌സ് കോഡ് 15,000 രൂപ മാത്രം അഡ്വാൻസ് നൽകി കൈവശപ്പെടുത്തിയത്.

കുവൈറ്റിൽ വ്യവസായിയായ ഒറീസ സ്വദേശി അജിത് മഹാപത്രയെ നീലഗിരിയിൽ പന്തളം രാജകുടുംബത്തിനവകാശപ്പെട്ട 2500 ഏക്കർ സ്ഥലം വാങ്ങി കൃഷി ചെയ്യാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ആറ് കോടി രൂപ തട്ടിയെടുത്ത കേസിൽ സന്തോഷും, ഗോപകുമാറും കീഴടങ്ങാനിരിക്കെയാണ് ഇവർ അറസ്റ്റിലാകുന്നത്.

error: Content is protected !!