ദുരിതാശ്വാസ നിധിയിലേക്ക് അടൂര്‍ നഗരസഭാ 10 ലക്ഷം രൂപ കൈമാറി

Spread the love

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടൂര്‍ നഗരസഭാ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ സംഭാവന നല്‍കി. പത്തനംതിട്ട കളക്ടറേറ്റില്‍ എത്തി നഗരസഭ ചെയര്‍മാന്‍ ഡി.സജിയാണ് 10 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരു തേജ് ലോഹിത് റെഡ്ഡിക്ക് കൈമാറിയത്. അടൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, എഡിഎം ഇ.മുഹമ്മദ് സഫീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.