Trending Now

അടിയന്തിര യാത്രയ്ക്ക് ഉള്ള പോലീസ് ഇ-പാസിന് വാട്സാപ്പ് ചെയ്യാം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക്ഡൌൺ കാലത്ത് അടിയന്തിര യാത്രകൾ ചെയ്യുന്നതിന് പോലീസിന്റെ ഓൺലൈൻ പാസ്സിന് pass.bsafe.kerala.gov.in എന്ന സൈറ്റിലൂടെ അപേക്ഷിക്കാം. ഓൺലൈനിലൂടെ അപേക്ഷിക്കുമ്പോൾ അന്നത്തേക്കുള്ളതും തൊട്ടടുത്ത ദിവസത്തേക്കുള്ളതുമായ അപേക്ഷകളാണ് സ്വീകരിക്കുക. അപേക്ഷ അംഗീകരിച്ചാൽ ചെക്ക് സ്റ്റാറ്റസ് എന്ന ഓപ്ഷനിൽ ഫോൺ നമ്പറും ജനനത്തിയതിയും നൽകിയാൽ ക്യൂ ആർ കോഡുള്ള പാസ്സ് ലഭ്യമാകും.

ഓൺലൈൻ പാസ്സ് കിട്ടാൻ അപേക്ഷ സമർപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പോലീസ് സഹായം നൽകും. അപേക്ഷ പൂരിപ്പിക്കാൻ ആവശ്യമായ വിവരങ്ങളായ പേര്, ജനനത്തിയതി, വിലാസം, വാഹനത്തിന്റെ നമ്പർ, ഏതു വാഹനം, സഹയാത്രികന്റെ പേര്, എവിടെ നിന്ന് എങ്ങോട്ട്, യാത്രയുടെ തീയതി, യാത്രസ്ഥലം, യാത്രയുടെ ഉദ്ദേശം, തിരികെയെത്തുന്ന തിയതി, സമയം, മൊബൈൽ നമ്പർ, സ്ഥലം, തിരിച്ചറിയൽ രേഖ, അതിന്റെ നമ്പർ, താമസിക്കുന്ന ജില്ല എന്നിവ 9497976001 എന്ന വാട്സാപ്പ് നമ്പരിലേക്ക് അയച്ചാൽ മതിയാകും.

error: Content is protected !!