Trending Now

കല്ലേലി ചെളിക്കുഴി റോഡിലേക്ക് ചെളിവെള്ളത്തോടൊപ്പം മലയിടിഞ്ഞു വീണു

Spread the love

കല്ലേലി ചെളിക്കുഴി റോഡിലേക്ക് ചെളിവെള്ളത്തോടൊപ്പം മലയിടിഞ്ഞു വീണു

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം വില്ലേജ് പരിധിയില്‍ കല്ലേലി അതിരുങ്കല്‍ റോഡില്‍ ചെളിക്കുഴിയില്‍ വീണ്ടും മലയിടിഞ്ഞു വീണു . ഊട്ടുപാറ മലയില്‍ നിന്നും ചെളിവെള്ളം കുത്തിഒലിച്ച് എത്തി . മലമുകളില്‍ ഉള്ള പാറമടയില്‍ കെട്ടി നിര്‍ത്തിയ ചെളിവെള്ളം കഴിഞ്ഞ ദിവസവും റോഡില്‍ എത്തി . പാറമടയില്‍ ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം ആണ് കെട്ടി നിര്‍ത്തിയിരിക്കുന്നത് .ഇതാണ് ഒലിച്ച് എത്തിയത് എന്നു കഴിഞ്ഞ ദിവസം റവന്യൂ അധികാരികള്‍ പറഞ്ഞിരുന്നു .
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വന്‍ തോതില്‍ ചെളി വെള്ളം ഒഴുകി വന്നത് . കൂടെ മലയും ഇടിഞ്ഞു വീണു . പരിസ്ഥിതി ലോല പ്രദേശമായ ഊട്ട് പാറയില്‍ വര്‍ഷങ്ങളായി പാറമട പ്രവര്‍ത്തിക്കുന്നു . പാറമടയില്‍ കെട്ടി നിര്‍ത്തിയ ചെളിവെള്ളം മഴയത്ത് കുത്തി ഒലിച്ച് റോഡിലേക്കാണ് എത്തുന്നത് . ഇതിന് താഴെ നിരവധി ആളുകള്‍ താമസിക്കുന്നുണ്ട് . ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി ഇങ്ങനെ ചെളിവെള്ളം ഒഴുകി വരുന്നത് അധികാരികള്‍ കണ്ടെങ്കിലും ഉചിതമായ നടപടി ഉണ്ടായില്ല .
തല്‍പര കക്ഷികളായ പാറമട അധികാരികള്‍ മല ഇടിഞ്ഞ മണ്ണും ചെളി വെള്ളവും കോവിഡ് മാനദണ്ഡം പാലിക്കാതെ നിരവധി തൊഴിലാളികളെ ഉപയോഗിച്ച് ജെ സി ബി സഹായത്തോടെ കോരി നീക്കി .
കല്ലേലി ചെളിക്കുഴിക്കാരുടെ തലയ്ക്ക് മുകളില്‍ വലിയൊരു അപകടം പതിയിരിക്കുന്നു . പാറമടയില്‍ കെട്ടി നിര്‍ത്തിയ ചെളി വെള്ളം ഒന്നാകെ എത്തിയാല്‍ ഈ ഗ്രാമം തന്നെ അപ്രത്യക്ഷമാകും . നിരവധി ജീവനുകള്‍ പൊലിയും . അധികാരികള്‍ ഉടനടി നടപടി സ്വീകരിക്കണം എന്നു നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു

error: Content is protected !!