Trending Now

ഇസ്രായേലിൽ ഷെല്ലാക്രമണം; മലയാളി യുവതി കൊല്ലപ്പെട്ടു

Spread the love

 

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീരിത്തോട് സ്വദേശിനി  സന്തോഷ് ജോസഫിന്റെ ഭാര്യ സൗമ്യ സന്തോഷ് (32) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് സംഭവം. കഴിഞ്ഞ അഞ്ച് വ‍ർഷമായി ഇവർ ഇസ്രായേലിൽ ജോലി ചെയ്യുകയാണ്. ഇസ്രായേലിൽ കെയർ ടേക്കർ ആയിരുന്നു സൗമ്യ.

ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ താമസ സ്ഥലത്ത് മിസൈൽ പതിച്ചാണ് സൗമ്യ മരണപ്പെട്ടത് എന്നാണ് വിവരം. കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് മെമ്പ‍ർമാരായ സതീശന്റെയും സാവിത്രിയുടേയും മകളാണ് സൗമ്യ. രണ്ട് വർഷങ്ങൾക്ക് മുൻപാണ് സൗമ്യ അവസാനമായി നാട്ടിലെത്തിയത്. ഒരു മകൻ ഉണ്ട്. മകൻ കുടുംബത്തോടൊപ്പം നാട്ടിലാണ്.

error: Content is protected !!