കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ബി.എഡ് വിദ്യാര്‍ഥികളുടെ സ്‌നേഹാദരവ്

Spread the love

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ബി.എഡ് വിദ്യാര്‍ഥികളുടെ സ്‌നേഹാദരവ്

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാഹന പരിശോധന നടത്തുന്ന പോലീസിനും അവരെ സഹായിക്കുന്ന എസ്.പി.സി, എന്‍.എസ്.എസ്, എന്‍.സി.സി, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍, പോലീസ് വോളന്റിയര്‍, എന്നിവര്‍ക്ക് സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ (സി.പി.എ.എസ്.സി.ടി.സി) ബി.എഡ് വിദ്യാര്‍ത്ഥികളുടെ സ്‌നേഹാദരവായി ഉച്ച ഭക്ഷണം നല്‍കി.

അധ്യാപകന്‍ ഹൃഷികേഷ് ഗോപാല്‍, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഭിജിത്ത് എന്‍ വിജയന്‍, എസ്.സജിത്ത് എന്നിവര്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്ഷന്‍, സെന്‍ട്രല്‍ ജങ്ഷന്‍, പത്തനംതിട്ട സ്റ്റേഡിയം ജങ്ഷന്‍, അബാന്‍ ജങ്ഷന്‍, പത്തനംതിട്ട അഴൂര്‍ ജങ്ഷന്‍, ഓമല്ലൂര്‍, കൈപ്പട്ടുര്‍, നരിയാപുരം, ഇലന്തൂര്‍, കോഴഞ്ചേരി, തേക്കേമല, ആറന്മുള, കിടങ്ങന്നൂര്‍, കോന്നി സെന്‍ട്രല്‍ ജങ്ഷന്‍, പ്രമാടം, സ്റ്റേഡിയം, വകയാര്‍, മുതലായ ചെക്കിങ് പോയിന്റുകളിലാണ് ഭക്ഷണ വിതരണം നടത്തിയത്.