Trending Now

കലഞ്ഞൂര്‍ നിവാസി കെ എന്‍ ബാലഗോപാല്‍ മന്ത്രി സഭയിലേക്ക്

Spread the love

കലഞ്ഞൂര്‍ നിവാസി കെ എന്‍ ബാലഗോപാല്‍ മന്ത്രി സഭയിലേക്ക്

കോന്നി വാര്‍ത്ത ഡോട്ട് കോം :കലഞ്ഞൂര്‍ നിവാസിയായ കൊട്ടാരക്കര മണ്ഡലം എം എല്‍ എയായി തെരഞ്ഞെടുത്ത കെ എന്‍ ബാലഗോപാല്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായി ചുമതല വഹിക്കും . സി.പി.ഐ (എം) പാർലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ , പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു. സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനേയും, പാര്‍ട്ടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാർലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ പങ്കെടുത്തു.

കലഞ്ഞൂര്‍ നിവാസി കെ എന്‍ ബാലഗോപാല്‍ മന്ത്രി സഭയിലേക്ക്

കേരളത്തിൽ നിന്നുള്ള ഒരു സി.പി.ഐ.(എം) നേതാവും മുൻ രാജ്യസഭാംഗവുമാണ് കെ.എൻ. ബാലഗോപാൽ(28 ജൂലൈ 1963- ). പുനലൂർ ശ്രീനാരായണ കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ്, ലോ അക്കാദമി, കേരള സർവ്വകലാശാല എന്നിവടങ്ങളിൽ പഠിച്ചു. എം.കോം, എൽ.എൽ.ബി, എൽ.എൽ.എം. ബിരുദധാരിയാണ്. 1998 മുതൽ സി.പി.എം.സംസ്ഥാന സമിതിയംഗമാണ്.കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്‌. നിലവിൽ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്.

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണിയമ്മയുടെയും മകനായി ജനിച്ചു. എൻ.എസ്സ്.എസ്സ് നേതാവ് കലഞ്ഞൂർ മധു സഹോദരനാണ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ദേശീയ ഭാരവാഹിയായിരുന്നു.കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു (31 മേയ് 2006-13 മാർച്ച് 2010). 2014 ജനുവരിയിൽ സി.പി.ഐ. എം കൊല്ലാ ജില്ലാ സെക്രട്ടറിയായി

error: Content is protected !!