Trending Now

വിശക്കുന്നവര്‍ക്ക് ആശ്രയവുമായി “തപസ്”: സഹായിക്കുക

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ടയുടെ സ്വന്തം സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്സിന്‍റെ ആഭിമുഖ്യത്തില്‍ “വിശക്കുന്ന വയറിന് ഒരു നേരത്തെ അന്നം ” നല്‍കാം എന്ന ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്ക് തുടക്കം .

കോവിഡ് അതി ഭീകരമായി നമ്മുടെ ജീവിതം കയ്യടക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പല അഗതി മന്ദിരങ്ങളിലും ആഹാരമില്ലാതെ കൂടപ്പിറപ്പുകള്‍ വിഷമിക്കുന്ന അവസ്ഥയിലാണ് .അത്തരം ശരണാലയങ്ങളെ സഹായിക്കുവാന്‍ സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്സിന്‍റെ നേതൃത്വത്തില്‍ വലിയൊരു ജീവകാരുണ്യ പദ്ധതിയ്ക്ക് ആണ് തുടക്കം കുറിച്ചത് എന്നു ഭാരവാഹികള്‍ അറിയിച്ചു .

ശരണാലയങ്ങളില്‍ ഒരു നേരത്തെ ഭക്ഷണം എത്തിച്ച് നല്‍കി ഈ ജീവകാരുണ്യത്തില്‍ കൈകോര്‍ക്കാം . അന്‍പത് രൂപയില്‍ കുറയാതെ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ അക്കൗണ്ടിലോ അയച്ചു കൊണ്ട് പത്തനംതിട്ടയുടെ സ്വന്തം സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്സിന്‍റെ ഈ ലക്ഷ്യത്തിൽ പങ്കുചേരുക..ലോകത്തിലെ തന്നെ ഏറ്റവും വലിയ വികാരമായ വിശപ്പ് ഒഴിവാക്കുവാൻ നമുക്കൊരുമിച്ചു അണിചേർന്ന് പരിശ്രമിക്കാം എന്ന് പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ് ) ചാരിറ്റി സെൽ ടീം അറിയിച്ചു .

error: Content is protected !!