Trending Now

അധികാരികള്‍ ആരെങ്കിലും ഉണ്ടോ : മൂന്നാം തവണയും കല്ലേലി ചെളിക്കുഴിയില്‍ മലയിടിഞ്ഞു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടു മാസത്തില്‍ മൂന്നു തവണ മലയിടിഞ്ഞു . അരുവാപ്പുലം വില്ലേജിലെ കല്ലേലി ചെളിക്കുഴി -കുളത്തുമണ്ണ് റോഡിലേക്ക് ആണ് ചെളി വെള്ളത്തോട് ഒപ്പം ഒഴുകിയെത്തിയ മണ്ണ് അടിഞ്ഞത് . ഊട്ടുപാറയില്‍ നിന്നുമാണ് മല ഇടിഞ്ഞു വന്നത് എന്ന് സമീപ വാസികള്‍ ആവര്‍ത്തിച്ചു പറയുന്നു എങ്കിലും അധികാരികളുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടികള്‍ ഉണ്ടായില്ല .

ഊട്ടുപാറ പാറമടയില്‍ കെട്ടി നിര്‍ത്തിയ ചെളിവെള്ളം മഴയത്ത് നിറഞ്ഞു കവിഞ്ഞാണ് പുറത്തേക്ക് ഒഴുകിയത് എന്ന് നാട്ടുകാര്‍ പറയുന്നു . ഈ ഒഴുക്കില്‍ സമീപത്തെ മണ്ണും മലയും ഇതോടൊപ്പം ഒഴുകി എത്തി . കല്ലേലി -ചെളിക്കുഴി – കുളത്തുമണ്ണ് റോഡില്‍ രണ്ടു മാസത്തിനു ഇടയില്‍ മൂന്നാം തവണയാണ് ചെളി നിറയുന്നത് .
ഇതിന് താഴെ നിരവധി ആളുകള്‍ താമസിക്കുന്നു . പാറമട ആളുകള്‍ എത്തി റോഡില്‍ നിന്നും ചെളി നീക്കം ചെയ്തു മടങ്ങുകയാണ് പതിവ് രീതി .
കഴിഞ്ഞ തവണറവന്യൂ അധികാരികള്‍ എത്തി ചെളി വെള്ളം കെട്ടി നിര്‍ത്തുന്നത് ഒഴിവാക്കണം എന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് നടപടികള്‍ ഇല്ലാത്തതിനാല്‍ വീണ്ടും ദുരന്തം ആവര്‍ത്തിക്കുന്നു .

വില്ലേജ് അധികാരികള്‍ ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ് . പഞ്ചായത്ത് അധികാരികള്‍ എങ്കിലും ഉടന്‍ തന്നെ നടപടി സ്വീകരിക്കണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു .

error: Content is protected !!