
അടൂര്‍ രാജന് ബാബു (61 ) നാല്‍പ്പത്തി ഒന്നാം അനുസ്മരണ ദിനം
കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്ന അടൂര്‍ രാജന് ബാബു (61 ) ഓര്‍മ്മയായിട്ട് ഇന്ന് നാല്‍പ്പത്തി ഒന്നാം ദിനം . മലയാളത്തിലെ മുന്‍ നിര ദൃശ്യ- പത്ര മാധ്യമങ്ങളില്‍ ഏറെ നാള് പ്രവര്‍ത്തിച്ചിട്ടുണ്ട് . നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ചുമതല നിര്‍വ്വഹിച്ചു.”യോഗ നാദം ” ചീഫ് എഡിറ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . എസ്സ് ഡി റെഡിയാര്‍ പ്രസിദ്ധീകരങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു .
ഗ്രാഫിക്ക് ഡിസൈനറും തിരക്കഥാകൃത്തുമായിരുന്ന പരേതനായ ഹരിസുതനായിരുന്നു ഏകമകന് (ഹരി തേജം )
ഭാര്യ : ശ്യാമള