എന്‍ സി പി ജില്ലാ സെക്രട്ടറിയായി അട്ടച്ചാക്കല്‍ നിവാസി ജേക്കബ് ഫിലിപ്പിനെ നിയമിച്ചു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി (എന്‍ സി പി )യുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കോന്നി അട്ടച്ചാക്കല്‍ തലാപ്പള്ളില്‍ ജേക്കബ് ഫിലിപ്പിനെ നിയമിച്ചതായി  ജില്ലാ പ്രസിഡന്‍റ് കരിമ്പനാക്കുഴി ശശിധരന്‍ നായര്‍ അറിയിച്ചു .

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മാധ്യമ രംഗത്ത് കഴിഞ്ഞ 15 വര്‍ഷക്കാലമായി സജീവ സാന്നിധ്യമാണ് ജേക്കബ് ഫിലിപ്പ് . ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട് .

ജനക്ഷേമ പ്രവർത്തനങ്ങൾക്കും ഇന്ന് മലയോര മേഖല നേരിടുന്ന വന്യമൃഗ ശല്യത്തിനും ജനങ്ങൾക്ക് ഒപ്പം നിൽക്കുവാൻ പ്രതിജ്ഞാബദ്ധരാണ് ഇന്ന് എൻ.സി.പിയെന്നും സാമൂഹിക സാംസ്കാരിക മാധ്യമ രംഗങ്ങളിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ ജനങ്ങൾ തന്ന പിന്തുണകൾ ജില്ലയിൽ എൻ.സി.പിയെ നയിക്കുന്നതിന് മുതൽകൂട്ടാകും എന്ന് “കോന്നി വാർത്തയോട്” ജേക്കബ് ഫിലിപ്പ് പറഞ്ഞു.