വാക്സിന്‍ ചലഞ്ച്: പത്തനംതിട്ട കളക്ടറേറ്റില്‍ ഇതുവരെ ലഭിച്ചത് 15,51,344 രൂപ

Spread the love

വാക്സിന്‍ ചലഞ്ച്: പത്തനംതിട്ട കളക്ടറേറ്റില്‍ ഇതുവരെ ലഭിച്ചത് 15,51,344 രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റില്‍ ഇതുവരെ ലഭിച്ചത് 15,51,344 രൂപ. മേയ് 30 വരെയുള്ള കണക്കുപ്രകാരം പത്തനംതിട്ട കളക്ടറേറ്റിലെ ധനകാര്യ വിഭാഗത്തില്‍ നേരിട്ട് ലഭിച്ച തുകയാണിത്.
അടൂര്‍ നഗരസഭ പത്തു ലക്ഷം രൂപ, കെ.എസ്.എസ്.പി.യു പത്തനംതിട്ട ജില്ലാ കമ്മിറ്റി മൂന്നു ലക്ഷം രൂപ, അധ്യാപക കോ-ഓപ്പറേറ്റീവ് ബാങ്ക് 2,21,843 രൂപ, ആര്‍.മുകുന്ദന്‍, ആര്യാ രാജ് എന്നിവര്‍ പതിനായിരം രൂപ വീതവും, കോന്നി സ്വദേശി പി.എസ്.രഘുനാഥന്‍ 5000 രൂപ, അടൂര്‍ സ്വദേശിനി ശ്യാമാ ശിവന്‍ 3500 രൂപ, പത്തനംതിട്ട സ്വദേശി എ. വിശ്വനാഥന്‍ 1001 രൂപയുമാണ് ഇതുവരെ സംഭാവന ചെയ്തത്.

ഇതിനു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് നേരിട്ട് സംഭാവന നല്‍കിയിരുന്നു. പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെയും, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലെയും, മൂന്ന് പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകളിലേയും മുഴുവന്‍ ജീവനക്കാരും അവരുടെ ആറു ദിവസത്തെ ശമ്പളമായ 4,06,498 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന്‍ ചലഞ്ചിനായി നേരിട്ട് സംഭാവന നല്‍കിയിരുന്നു.