Trending Now

കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരന്‍

Spread the love

 

ആര്‍ അജിരാജകുമാര്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് @കോന്നി വാര്‍ത്ത ഡോട്ട് കോം

കോന്നി വാര്‍ത്ത ഡോട്ട് കോം : ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കേരളത്തിലെ പുതിയ കെ പി സി സി പ്രസിഡന്‍റിനെ നാളെ എ ഐ സി സി പ്രഖ്യാപിക്കും . കെ സുധാകരന്‍ കെ പി സി സി പ്രസിഡന്‍റാകും . കോണ്‍ഗ്രസിനെ ഇന്നത്തെ നിലയില്‍ നിന്നും കരകയറ്റുവാന്‍ കെ സുധാകരന്‍റെ രാഷ്ട്രീയ പാടവംകൊണ്ട് കഴിയുമെന്നാണ് പൊതുവില്‍ ഉള്ള അഭിപ്രായം . ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തകര്‍ക്കിടയില്‍ സുധാകരന്‍ വരണമെന്നുള്ള വികാരം ഹൈക്കമാന്‍ഡും പൂര്‍ണ്ണമായും അംഗീകരിച്ചു . സാമുദായിക സമവാക്യവും സുധാകരന് അനുകൂലമായി .  കെ സുധാകരന്‍റെ പേര് ഒടുവില്‍ അംഗീകരിച്ചു . പ്രഖ്യാപനം നാളെ ഉണ്ടാകും . പുതിയ കെ പി സി സി അധ്യക്ഷന്‍ എത്തുന്നതോടെ സംസ്ഥാനത്തെ എല്ലാ ഡി സി സികളും പുനസംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ഒപ്പം കെ പി സി സിയിലും ഡി സി സിയുമുള്ള ജംബോ കമ്മറ്റികള്‍ക്ക് പകരമായി 12 അംഗ ഭാരവാഹിക പട്ടികളാവും ഇനി പാര്‍ട്ടിയെ നയിക്കുക.

error: Content is protected !!