
കോന്നി വാര്‍ത്ത ഡോട്ട് കോം : ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന് സംസ്ഥാന സഹകരണ വകുപ്പ് സഹകരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ കോന്നി താലൂക്ക്തല ഉദ്ഘാടനം അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഹെഢ് ഓഫീസ് പരിസരത്ത് ഒരു ചെടി നട്ടു കൊണ്ട് രാവിലെ 11.30 ന് കോന്നി എം എല്‍ എ ജനീഷ് കുമാർ നിർവഹിക്കും . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജനപ്രതിനിധികളും സഹകാരികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും എന്ന് ബാങ്ക് പ്രസിഡന്‍റ് കോന്നി വിജയകുമാര്‍ ,എം. ഡി സലില്‍ വയലാത്തല എന്നിവര്‍ അറിയിച്ചു .