Trending Now

മുംബൈയില്‍ കനത്തമഴ :റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Spread the love

 

konnivartha.com : കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസം കനത്ത മഴ ഉണ്ടാകുമെന്ന് കാലവസ്ഥാ വിഭാഗം അറിയിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ദുരന്ത നിവാരണ സേനയുടെ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കനത്ത മഴയും വെള്ളക്കെട്ടും കാരണം മുംബൈയില്‍ ലോക്കല്‍ ട്രയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചു. നഗരത്തിലെ ഭൂരിഭാഗം പ്രദേശത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

വരും ദിവസങ്ങളില്‍ തെലുങ്കാന, ആന്ധപ്രദേശ് പശ്ചിമ ബംഗാള്‍ എന്നി സംസ്ഥാനങ്ങളിലും കനത്തമഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്‌.

error: Content is protected !!