Trending Now

ഇന്ധന വിലവർദ്ധനവിനെതിരെ ധർണ്ണ നടത്തി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ധന വിലവർദ്ധനവിനെതിരെ എ.ഐ. സി.സി ആഹ്വാനം അനുസരിച്ച് കെ.പി.സി.സി നേതൃത്യത്തിൽ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മൈലപ്ര പള്ളിപ്പടിയിലെ പെട്രോൾ പമ്പിന് മുന്നിൽ ധർണ്ണ നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു ധർണ്ണ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സിസി എക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ, ബ്ലോക്ക് ജനറൽ സെക്രട്ടറി ബിജു ശമുവേൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിത മാത്യു ,സുനിൽ കുമാർ എസ്. , ബൂത്ത് പ്രസിഡന്റ് ലിബു മാത്യു, മാത്തുക്കുട്ടി വർഗ്ഗീസ് ,ജോർജ്ജ് യോഹന്നാൻ ,കെ.കെ. പ്രസാദ് എന്നിവർ സംസാരിച്ചു

error: Content is protected !!