പ്രമാടം പഞ്ചായത്തില്‍ കോളനികള്‍ കേന്ദ്രീകരിച്ച്കോവിഡ് രോഗവ്യാപനം വര്‍ധിച്ചു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം ഗ്രാമപഞ്ചായത്തില്‍ കോളനികള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം വര്‍ധിച്ചു വരുന്നത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതു മൂലമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ പരാമര്‍ശമുണ്ടായി .കോളനികള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി പോലീസിന്റെ ഇടപെടല്‍ ഉണ്ടാകുന്നതിനും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു .
പ്രമാടം മേഖലയില്‍ ഏറെ ദിവസമായി കോവിഡ് രോഗ വ്യാപനം തുടര്‍ച്ചയായി ഉണ്ടാകുന്നു . ബോധവത്കരണത്തിനും അപ്പുറം പോലീസ് ഭാഗത്ത് നിന്നും കര്‍ശന ഇടപെടലുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും .

error: Content is protected !!